Sports
റായ്പുര്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. റായ്പുരിൽ വീണ്ടും ടോസ് ജയിച്ച ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ ഫീല്ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ മത്സരം കളിച്ച ടീമില് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. അതേസമയം, തോൽവിയോടെ തുടങ്ങിയ ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്. ക്യാപ്റ്റനായി തെംബ ബാവുമ തിരിച്ചെത്തിയപ്പോള് കേശവ് മഹാരാജും ലുംഗി എൻഗിഡിയും പ്ലേയിംഗ് ഇലവനിലെത്തി.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ച് കിരീടം സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം പരമ്പര സമനിലയിലാക്കി പോരാട്ടം അവസാന മത്സരത്തിലേക്ക് നീട്ടാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്: ക്വിന്റൺ ഡി കോക്ക്, എയ്ഡൻ മാർക്രം, തെംബ ബാവുമ (ക്യാപ്റ്റൻ), മാത്യു ബ്രീറ്റ്സ്കെ, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, മാർക്കോ യാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലുംഗി എൻഗിഡി.
ഇന്ത്യ പ്ലേയിംഗ് ഇലവന്: യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, വാഷിംഗ്ടൺ സുന്ദർ, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
Sports
വെല്ലിംഗ്ടൺ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലൻഡ്. ഇന്ന് നടന്ന മൂന്നാം മത്സരത്തിലും വിജയിച്ചതോടെയാണ് ഏകദിന പരമ്പരയിൽ കിവീസ് സമ്പൂർണ വിജയം സ്വന്തമാക്കിയത്.
വെല്ലിംഗ്ടണിൽ നടന്ന മൂന്നാം മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം 36 പന്ത് ബാക്കിനിൽക്കെ ന്യൂസിലൻഡ് മറികടന്നു.
46 റൺസെടുത്ത രചിൻ രവീന്ദ്രയുടെയും 44 റൺസെടുത്ത ഡാരൽ മിച്ചലിന്റെയും 34 റൺസെടുത്ത ഡിവോൺ കോൺവെയുടെയും മികവിലാണ് കിവീസ് വിജയലക്ഷ്യം മറികടന്നത്. 27 റൺസെടുത്ത നായകൻ മിച്ചൽ സാന്റ്നറും നിർണായക പ്രകടനമാണ് നടത്തിയത്.
ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർടണും സാം കറണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബ്രൈഡൻ കർസും ആദിൽ റഷീദും ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട 40.2 ഓവറിൽ 222 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ജാമി ഓവർട്ടൺിന്റെയും ജോസ് ബട്ട്ലറുടെയും ബ്രൈഡൻ കാർസിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ഇംഗ്ലണ്ട് 222 റൺസ് എടുത്തത്. 68 റൺസാണ് ഓവർട്ടൺ എടുത്തത്. ബട്ട്ലർ 38 റൺസും കാർസ് 36 റൺസും എടുത്തു.
ന്യൂസിലൻഡിന് വേണ്ടി ബ്ലെയ്ർ ടിക്ക്നർ നാല് വിക്കറ്റ് എടുത്തു. ജേക്കബ് ഡഫി മൂന്ന് വിക്കറ്റും സക്കാരി ഫോൽക്ക്സ് രണ്ട് വിക്കറ്റും നായകൻ മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും വീഴ്ത്തി. ന്യൂസിലൻഡിന്റെ ബ്ലെയ്ർ ടിക്ക്നർ മത്സരത്തിലെയും ഡാരൽ മിച്ചൽ പരമ്പരയിലെയും താരമായി.
Sports
ഹാമിൽടൺ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ്. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് കിവീസ് പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും ന്യൂസിലൻഡ് വിജയിച്ചിരുന്നു.
ഹാമിൽട്ടണിൽ നടന്ന രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം 33.1 ഓവറിൽ ന്യൂസിലൻഡ് മറികടന്നു. രചിൻ രവീന്ദ്രയുടെയും ഡാരൽ മിച്ചലിന്റെയും അർധ സെഞ്ചുറിയുടെയും നായകൻ മിച്ചൽ സാന്റ്നറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.
56 റൺസെടുത്ത മിച്ചലാണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ. രചിൻ 54 റൺസും സാന്റ്നർ 34 റൺസും സ്കോർ ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റെടുത്തു. ജാമി ഓവർട്ടണും ആദിൽ റഷീദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 36 ഓവറിൽ 175 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു. 42 റൺസെടുത്ത ജാമി ഓവർട്ടന്റെയും 34 റൺസെടുത്ത നായകൻ ഹാരി ബ്രൂക്കിന്റെയും 25 റൺസെടുത്ത ജോ റൂട്ടിന്റെയും മികവിലാണ് ഇംഗ്ലണ്ട് 175 റൺസെടുത്തത്.
ന്യൂസിലൻഡിന് വേണ്ടി ബ്ലെയ്ർ ടിക്ക്നർ നാല് വിക്കറ്റെടുത്തു. നതാൻ സ്മിത്ത് രണ്ട് വിക്കറ്റ് എടുത്തു. ജേക്കബ് ഡഫി, സക്കാറി ഫോൽക്ക്സ്, മിച്ചൽ സാന്റ്നർ, മൈക്കൽ ബ്രെയ്സ്വൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബ്ലെയ്ർ ടിക്ക്നറാണ് മത്സരത്തിലെ താരം. ശനിയാഴ്ചയാണ് പരന്പരയിലെ അവസാന മത്സരം.
Sports
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്കി രോ-കോ സഖ്യം. ഓസീസ് ഉയർത്തിയ 237 റണ്സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില് വിവരം ലഭിക്കുമ്പോള് 28 ഓവറില് ഒരു വിക്കറ്റ് നഷ്ടത്തില് 171 റണ്സെന്ന നിലയിലാണ്. 78 റണ്സോടെ രോഹിത് ശര്മയും 52 റണ്സോടെ വിരാട് കോഹ്ലിയുമാണ് ക്രീസില്. 24 റണ്സെടുത്ത ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ഫോമില്ലായ്മയുടെ പേരിൽ ഏറെ പഴികേട്ട സൂപ്പർതാരം വിരാട് കോഹ്ലിയും രോഹിത് ശർമയും അവസാന മത്സരത്തിൽ തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. 85 പന്തിൽ എട്ടു ബൗണ്ടറികളും രണ്ടു സിക്സറും പറത്തിയാണ് രോഹിത് 78 റൺസെടുത്തത്.
അതേസമയം, കരുതലോടെ ബാറ്റ് വീശുന്ന കോഹ്ലി 58 പന്തിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെയാണ് 52 റൺസെടുത്തത്. 22 ഓവർ ബാക്കിനില്ക്കെ ഇന്ത്യയ്ക്ക് ഇനി ജയിക്കാൻ 66 റൺസ് കൂടി വേണം.
Sports
അഡ്ലെയ്ഡ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 265 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു.
നായകൻ ശുഭ്മൻ ഗില്ലും (ഒമ്പത്) വിരാട് കോഹ്ലിയും (പൂജ്യം) നിരാശപ്പെടുത്തിയപ്പോൾ അർധസെഞ്ചുറിയുമായി ഫോമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമയുടെയും (73), ശ്രേയസ് അയ്യരുടെയും (61) അക്സർ പട്ടേലിന്റെയും (44) ഹർഷിത് റാണയുടെയും (24) ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്.
97 പന്തിൽ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 73 റൺസെടുത്ത രോഹിത് ശർമയാണ് ടോപ് സ്കോറർ. ഓസ്ട്രേലിയയ്ക്കു വേണ്ടി ആദം സാംപ 60 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ സേവ്യർ ബാർട്ട്ലെറ്റ് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം ഇന്ത്യ കരകയറുന്നു. 25 ഓവർ പിന്നിടുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിലാണ് സന്ദർശകർ.
അർധസെഞ്ചുറിയോടെ രോഹിത് ശർമയും 39 റൺസുമായി ശ്രേയസ് അയ്യറുമാണ് ക്രീസിൽ. നായകൻ ശുഭ്മാൻ ഗിൽ (ഒമ്പത്), വിരാട് കോഹ്ലി (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സേവ്യർ ബാർട്ട്ലെറ്റിനാണ് രണ്ടുവിക്കറ്റുകളും.
അഡ്ലെയ്ഡിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർബോർഡിൽ 17 റൺസ് ചേർക്കുന്നതിനിടെ നായകനെ നഷ്ടമായി. ഒമ്പതു പന്തിൽ ഒമ്പതു റൺസുമായി ഗിൽ ബാർട്ട്ലറ്റിന്റെ പന്തിൽ മിച്ചൽ മാർഷിന് പിടികൊടുത്തു മടങ്ങി.
പിന്നാലെയെത്തിയ സൂപ്പർ താരം വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. അതേ ഓവറിൽ തന്നെ സംപൂജ്യനായി മടങ്ങി. വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. തുടർന്ന്, ക്രീസിൽ ഒന്നിച്ച രോഹിത് ശർമയും ശ്രേയസ് അയ്യറും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന മികച്ച കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ നൂറുകടത്തി.
മൂന്ന് മാറ്റങ്ങളോടെയാണ് ഓസീസ് ഇന്നിറങ്ങിയത്. വിക്കറ്റ് കീപ്പര് അലക്സ് ക്യാരിയും സ്പിന്നര് ആദം സാംപയും പേസര് സേവ്യര് ബാര്ട്ലെറ്റും പ്ലേയിംഗ് ഇലവനില് തിരിച്ചെത്തിയപ്പോള് ജോഷ് ഫിലിപ്പും നഥാന് എല്ലിസും മാത്യു കുനെമാനും പുറത്തായി. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില് ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയില്ല.
ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില് 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല് ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാനാവും.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷോ, അലക്സ് കാരി, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
Sports
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില് ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്ട്രേലിയ ഫീല്ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
മൂന്ന് മാറ്റങ്ങളോടെയാണ് ഓസീസ് ഇന്നിറങ്ങുന്നത്. വിക്കറ്റ് കീപ്പര് അലക്സ് ക്യാരിയും സ്പിന്നര് ആദം സാംപയും പേസര് സേവ്യര് ബാര്ട്ലെറ്റും പ്ലേയിംഗ് ഇലവനില് തിരിച്ചെത്തിയപ്പോള് ജോഷ് ഫിലിപ്പും നഥാന് എല്ലിസും മാത്യു കുനെമാനും പുറത്തായി. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില് ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില് 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല് ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാനാവും.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷോ, അലക്സ് കാരി, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
Sports
ധാക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് എടുത്തത്.
സൗമ്യ സർക്കാരിന്റെയും റിഷാദ് ഹൊസെയ്ന്റെയും നായകൻ മെഹ്ദി ഹസന്റെയും മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസെടുത്ത സൗമ്യ സർക്കാരാണ് ബംഗ്ലാദേശിന്റെ ടോപ്സ്കോറർ.
റിഷാദ് ഹൊസെയ്ൻ 39 റൺസും മെഹ്ദി ഹസൻ 32 റൺസും എടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ഗുഡാകേഷ് മോട്ടി മൂന്ന് വിക്കറ്റെടുത്തു. അഖിയേൽ ഹൊസെയ്നും അലിക്ക് അത്താനാസെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.